1976 · song 1

Chandrakiranangal

From Amma

Credits

Singer
Vani Jairam Sreekanth
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ചന്ദ്രകിരണങ്ങൾ രാഗങ്ങളായി ഇന്ദ്രനീലിമ താളങ്ങളായി രജതതാരകൾ ശ്രോതാക്കളായി രജനീസംഗീത മണ്ഡപമായി മൌനം വാചാലമാകുന്ന വേള മനസ്സിൽ വർണ്ണങ്ങൾ ഇളകുന്ന വേള വന്നു ഞാൻ നിന്റെ മലർവള്ളി കുടിലിൽ വന്നു ഞാൻ രാഗകല്ലോലമായ് നീ വളർത്തുന്ന കളിത്തത്ത ചൊല്ലി നീരജാക്ഷി നിനക്കായി രാത്രി  (ചന്ദ്രകിരണങ്ങൾ...) സ്വർണമലർമാരി പെയ്യുന്ന വനിക സ്വർഗ മണിദീപമെരിയും നിൻ മിഴികൾ വള്ളിക്കുടിലിന്റെ കിളിവാതിൽ കിലുങ്ങീ ഉള്ളിൽ സ്വപ്നത്തിൻ കളിപ്പാട്ടം കിലുങ്ങി പ്രേമധാമത്തിൻ മണിവീണപാടി പ്രണയലോലയായ് രാത്രി (ചന്ദ്രകിരണങ്ങൾ...)

Published by the catalogue editor. Rights remain with the original creators.