1976 · song 4

Olangale Kunjolangale Odi Va

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടി വാ തുള്ളിയൊഴുകി വാ മുത്താരത്തോരണമായൊഴുകി വാ (ഓളങ്ങളെ..)     കാടുകൾ വസന്തത്തിൻ കസവു ചുറ്റി കടമ്പിനും കല്യാണപ്പുടവ കിട്ടി കാറ്റിന്റെ മുരളികൾ കുരവയിട്ടു കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞൂ കിളികളേ ചെല്ലക്കിളികളേ പാടി വാ ! കാര്യം പറഞ്ഞു വാ ! കിങ്ങിണിപ്പറവകളേ ! വാനിലെ വർണ്ണപ്പൂന്തളികകളേ   (ഓളങ്ങളെ..)       താഴമ്പൂ താഴ്വരകൾ മണം വിതറി തളിരാമെൻ കരളാത്തേൻ കയത്തിൽ മുങ്ങി പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും പരിമളം രാവായാൽ ലഹരിയാകും ലതകളേ വെള്ളിക്കുലകളേ പാടിടൂ ! രാഗം പാടിടൂ ! ഭാവവിപഞ്ചികളേ ഉണരും മോഹതരംഗങ്ങളേ   (ഓളങ്ങളെ..)

Published by the catalogue editor. Rights remain with the original creators.