Ajayanum Vijayanum poster

1976 · song 5

Varshameghame

Credits

Singer
P Susheela Chorus
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

വർഷമേഘമേ കാലവർഷമേഘമേ ഹർഷഗംഗാ തീർത്ഥവുമായാടി വാ ആടി വാ...നീയാടി വാ (വർഷ..) അമൃതകലശമേന്തി അനുഗ്രഹവും തേടി അംബുജാക്ഷിമാർ നിന്നെ കാത്തിടുന്നു ചഞ്ചലാക്ഷിമാർ നിന്നെ കാത്തിടുന്നു (വർഷ...) കാളിന്ദി കളിയാക്കും ഗോപസ്ത്രീകളെ പോൽ കാർവർണ്ണാ നിന്നെ നോക്കി ഞങ്ങളലഞ്ഞു തീവെയിൽ കാറ്റാടി പൂവനങ്ങൾ വാടി പൂന്തണലും പുകയടുപ്പായ് മാറി (വർഷ..) മല്ലാക്ഷിമാർ നിൻ സൽഗുണങ്ങൾ പാടി മാനത്തെ മട്ടുപ്പാവിൽ മിഴികൾ വിതച്ചു ഭൂമികന്യ നില്പൂ വരണമാല്യം തേറ്റി നീ വരുമോ യവനികകൾ നീക്കി (വർഷ,...)

Published by the catalogue editor. Rights remain with the original creators.