Ajayanum Vijayanum poster

1976 · song 4

Pavizhamalli

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

പവിഴമല്ലിപ്പൂവിനിപ്പോൾ പിണക്കം നിന്റെ പവിഴക്കമ്മലിനതിനേക്കാൾ തിളക്കം (2) സ്വർണ്ണമല്ലിക്കണ്ണുകൾക്കും പിണക്കം നിന്റെ രത്നമാല കല്ലു കണ്ട നടുക്കം (പവിഴ..)   സന്ധ്യയിന്നു സദസ്സിലെത്താൻ വൈകും ആ ചെന്നിറം നിൻ കവിളിൽ നാണമാകും (2) അംബരത്തിൻ നീലിമയും കുറയും  (2) ആ ഇന്ദ്രനീലം നിന്റെ കണ്ണിലലിയും (പവിഴ,..) പച്ചിലകൾ താളമിടാൻ മറക്കും നിൻ പരിഭവത്തിന്നീണം കേട്ടു തളരും ചെമ്പകപ്പൂവിട്ടു തുമ്പി പറക്കും നിൻ ചുംബനത്തിലാ മധുരം തുളുമ്പും (പവിഴ...)

Published by the catalogue editor. Rights remain with the original creators.