Ajayanum Vijayanum poster

1976 · song 1

Aduthaal Adipaniyum

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

അടുത്താൽ അടി പണിയും ഞാൻ അടിച്ചാൽ തിരിച്ചടിക്കും ശത്രുവിൻ മദം തകർക്കും ഞാൻ സത്യത്തിൻ കൊടി പിടിക്കും (അടുത്താൽ...) സ്നേഹിച്ചാൽ ഞാനൊരു തൊഴിലാളി എതിർത്താൽ ഞാനൊരു പറ്റയാളി കണ്ണന്റെ മാറിലെ പൂമാല ഞാൻ കള്ളന്റെ മുമ്പിലെ തീജ്ജ്വാല കരയും തോഴന്റെ കണ്ണീരു തുടയ്ക്കും ഞാനൊരു യാത്രക്കാരൻ (അടുത്താൽ...) പാടത്തു വിയർക്കാനൊരു വർഗ്ഗം വിയർക്കാതുണ്ണാനൊരു വർഗ്ഗം ഈ നാടിൻ മുഖമേ മാറുന്നു ഒരു പൊന്നോണപ്പുലരി പൂക്കുന്നു എരിയും വയറിന്റെ രോദനം കേൾക്കും ഞാനൊരു കാവൽക്കാരൻ (അടുത്താൽ...)

Published by the catalogue editor. Rights remain with the original creators.