Agni Pushpam poster

1976 · song 5

Naadabrahmamayi

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
MK Arjunan

Lyrics

ആ....നാദബ്രഹ്മമയീ... നാദബ്രഹ്മമയീ - മാനസ നാളീകത്തെ ഉണർത്തുമനശ്വര നാദബ്രഹ്മമയീ -നാവിൽ നടമാടും നീ നാദബ്രഹ്മമയീ (നാദബ്രഹ്മമയീ..) പ്രഭാമരീചികൾ തന്തികൾ ചാർത്തിയ പ്രപഞ്ചമല്ലോ നിൻ വീണ നിന്റെ മണിവീണ തഴുകുമ്പോൾ നീ തഴുകുമ്പോളത് തളിർത്തു നിൽക്കുന്നു സ്വരങ്ങൾ തളിർത്തു പൂക്കുന്നു അതിലൊരു പൂവിതളല്ലോ ഞാൻ ഒരു മധുകണമല്ലോ ഞാൻ നാദബ്രഹ്മമയീ... അഗാധനീലിമയല്ലൊ -താരാ പഥങ്ങളല്ലോ നിൻ ഗീതം നിന്റെ സംഗീതം ഈ വിശാലതയിലീയപാരതയി ലീയനന്തതയിലാകവേ പൂവിടും തരളതാരകങ്ങളതിലെ സ്വരങ്ങൾ സ്വരദീപ്തികൾ നിന്റെ വല്ലകിയിലെത്ര പല്ലവികൾ എത്രയെത്ര ചരണങ്ങൾ -നിൻ പൊൻകരാംഗുലികൾ തൊട്ടുണർത്തുമൊരു ബിന്ദു ഞാനരിയ ബിന്ദു ഞാൻ നിന്റെ മാറിലിതു ചേർത്തിടാവൂ നിൻ ഹൃദന്തസുഗന്ധമണിവൂ ഞാൻ ഹൃദന്തസുഗന്ധമണിവൂ ഞാൻ നാദബ്രഹ്മമയീ - മാനസ നാളീകത്തെ ഉണർത്തുമനശ്വര നാദബ്രഹ്മമയീ -നാവിൽ നടമാടും നീ നാദബ്രഹ്മമയീ

Published by the catalogue editor. Rights remain with the original creators.