Abhinandanam poster

1976 · song 1

Chandranum thaarakalum

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
Kannur Rajan

Lyrics

ചന്ദ്രനും  താരകളും കിളിത്തട്ടു കളിക്കും സുന്ദര നീലാംബരം കരയിലും കടലിലും കാമുകമനസ്സിലും കളിവിളക്കെത്തിക്കും പൊന്നമ്പലം (ചന്ദ്രനും...) ഈ മീനപഞ്ചമി വിളക്കിന്റെ മുന്നിലെൻ ഈണങ്ങളെ ഞാനുറക്കാനോ പുളകങ്ങളായ് രക്തം കുളിരുന്ന കരളിലെ പൂമൊട്ടുകൾ നുള്ളിയെറിയാനോ (ചന്ദ്രനും...) ഈ രാഗമഞ്ജുഷ നിറയ്ക്കുന്ന പൂവുകൾ മാല്യങ്ങളായ് നാം കൊരുത്തെങ്കിൽ ജന്മങ്ങളായൊന്നു കലരുവാൻ കൊതിക്കുമീ പൊൻ വള്ളികൾ തമ്മിൽ പുണർന്നെങ്കിൽ (ചന്ദ്രനും...)

Published by the catalogue editor. Rights remain with the original creators.