Aalinganam poster

1976 · song 2

Hemantham Thozhuthunarum

From Aalinganam

Credits

Singer
KJ Yesudas Chorus
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ലല്ലാലാലലല്ലാ ലാലാലലല്ലാ‍ ലലാലാ ലാലാ ലാലാ ലാലാ ഹേ ഹേ ഹേ ഹേ ഹേമന്തം തൊഴുതുണരും പുലരികൾ - പൊൻപുലരികൾ ഹൈമവതിക്കുളിരലയും സന്ധ്യകൾ ഹൃദയസഖി നിന്റെയിളം കവിളുകൾ അതിലിന്ദുമതിപ്പൂവിരിയും പൊയ്കകൾ നുണക്കുഴിപ്പൊയ്കകൾ ഹെ ഹെഹേഹേ ഹേമന്തം തൊഴുതുണരും പുലരികൾ ഹൈമവതിക്കുളിരലയും സന്ധ്യകൾ മരുതോന്നിക്കാടുകളിൽ മൈലാഞ്ചിത്തളിർ വിരിയും മലയക്കുളിർമാരുതനിൽ മദനപ്പൂമണമൊഴുകും മാനോടും പുള്ളിമാനോടും നിന്റെ കവിളിണയിൽ പ്രണയത്തിൻ തേരോടും - തങ്കത്തേരോടും ഹെ ഹെഹേഹേ ഹേമന്തം തൊഴുതുണരും പുലരികൾ ഹൈമവതിക്കുളിരലയും സന്ധ്യകൾ വെള്ളാരം കുന്നുകളിൽ വെള്ളിമുകിൽ കളമെഴുതും പാലരുവിത്തേനലയിൽ പാലമരം പൂവിതറും മീനോടും സ്വർണ്ണമീനോടും നിന്റെ മിഴിയിണയിൽ കലഹത്തിൻ നീരോടും - മഞ്ഞുനീരോടും ഹെ ഹെഹേഹേ ഹേമന്തം തൊഴുതുണരും പുലരികൾ - പൊൻപുലരികൾ ഹൈമവതിക്കുളിരലയും സന്ധ്യകൾ ഹൃദയസഖി നിന്റെയിളം കവിളുകൾ അതിലിന്ദുമതിപ്പൂവിരിയും പൊയ്കകൾ നുണക്കുഴിപ്പൊയ്കകൾ ഹെ ഹെഹേഹേ ഹേമന്തം തൊഴുതുണരും പുലരികൾ ഹൈമവതിക്കുളിരലയും സന്ധ്യകൾ

Published by the catalogue editor. Rights remain with the original creators.