Aalinganam poster

1976 · song 1

Chandana Gandhikal

From Aalinganam

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ചന്ദനഗന്ധികൾ വിരിയും തീരം ചാരുമുഖീ നിൻ വിഹാരരംഗം അതിലെ കുളിരിൻ കുമ്പിളിൽ നിന്നും ആയിരം ശലഭങ്ങൾ - ഒരായിരം ശലഭങ്ങൾ അധരത്തളിരിതളിൽ അറിയാതൊഴുകി വരും വിനോദ പുഞ്ചിരി ശലഭങ്ങൾ -എന്റെ അന്തരംഗങ്ങൾതൻ അന്തരാളങ്ങളിൽ അല നെയ്തുണരും പുളകങ്ങൾ പൂമ്പുളകങ്ങൾ ചന്ദനഗന്ധികൾ വിരിയും തീരം ചാരുമുഖീ നിൻ വിഹാരരംഗം നയനക്കുളിർ മഴയിൽ നനയാതൊഴുകി വരും കടാക്ഷ വീക്ഷണ ശലഭങ്ങൾ- എന്റെ ചിന്തയിൽ പടരുന്ന മുന്തിരിവള്ളിയിൽ അടിമുടി ഉണരും മുകുളങ്ങൾ -തേൻ മുകുളങ്ങൾ ചന്ദനഗന്ധികൾ വിരിയും തീരം ചാരുമുഖീ നിൻ വിഹാരരംഗം അതിലെ കുളിരിൻ കുമ്പിളിൽ നിന്നും ആയിരം ശലഭങ്ങൾ - ഒരായിരം ശലഭങ്ങൾ - ആ...

Published by the catalogue editor. Rights remain with the original creators.