1975 · song 2

Chirichaal puthiyoru

Credits

Singer
KJ Yesudas LR Eeswari Chorus
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

ചിരിച്ചാൽ പുതിയൊരു ചിലമ്പൊലി ചിന്തയിലേതോ ശംഖൊലി മനസ്സിലീ മണിനാദമുയർത്തും മന്ത്രവാദിയാര് ... ആ രാഗം - അനുരാഗം തൊട്ടാൽ മെയ്യിൽ മൊട്ടിട്ടുണരും രോമാഞ്ചം മുട്ടിയുരുമ്മുന്നേരം നെഞ്ചൊരു പൂമഞ്ചം ഈ മലരിൻ പേരെന്ത് ഈ കുളിരിൻ പൊരുളെന്ത് നാളുകൾ പോയാലറിയും നവരാത്രികളാ കഥ പറയും (ചിരിച്ചാൽ..) താളം ഉത്സവമേളം പൊങ്ങും ഭൂപാളം നീളെ പുലരിപ്പൂക്കൾ വിരിക്കും നീരാളം ഈ പുതിയ കിനാവേത് ഈ മധുരസ്വരമേത് പൂ നുള്ളുമ്പോഴറിയും പുതുപുലരികളാ കഥപറയും (ചിരിച്ചാൽ..)

Published by the catalogue editor. Rights remain with the original creators.