1975 · song 5

Premathinu Kannilla

Credits

Singer
Cochin Ibrahim Zero Babu
Lyricist
ONV Kurup
Composer
MK Arjunan

Lyrics

പ്രേമത്തിന് ... കണ്ണില്ലാ.. അയ്യയ്യേ ഇങ്ങോര്‍ക്കു നാണമില്ലേ.. പ്രേമത്തിന് കണ്ണില്ല കണ്ണില്ല മൂക്കില്ല നാക്കില്ല പ്രണയത്തിനു പ്രായമില്ല ആണും പെണ്ണും ഭേദമില്ല (പ്രേമത്തിന്..) ആകയാല്‍ നാം പ്രണയത്തെ വാഴ്ത്തിപ്പാടാം ആകയാല്‍ നാം പ്രണയത്തെ വാഴ്ത്തിപ്പാടാം ഏദന്‍തോട്ടത്തില്‍ ആരംഭം -പിന്നെ തൊഴുത്തിലും തൊടിയിലും കുളത്തിന്റെ പടിയിലും എഴുത്തുപള്ളിയിലും തുടരുന്നു (ഏദന്‍തോട്ടത്തില്‍..) പ്രണയം രാജ്യം ഭരിക്കുന്നു അള്ളോ പ്രണയം രാജ്യം ഭരിക്കുന്നു എന്റെയള്ളോ നിന്റെ പ്രേമം എന്റെ എല്ലൊടിക്കുന്നേ... (പ്രേമത്തിന്..) പ്രേമമെന്നാലൊരു ലഹരി -അതു പൈങ്കിളിക്കഥയിലും സിനിമാപ്പാട്ടിലും പളുങ്കുമണിപോലെ നുരയുന്നൂ (പ്രേമമെന്നാലൊരു..) പ്രേമം ഭൂഗോളം തിരിക്കുന്നൂ പ്രേമം ഭൂഗോളം തിരിക്കുന്നൂ എന്റെ കൈ - കൈ - കൈ - കൈ (പ്രേമത്തിന്..)

Published by the catalogue editor. Rights remain with the original creators.