1975 · song 3

Kalivilakkin

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
MK Arjunan

Lyrics

കളിവിളക്കിൻ മുന്നിൽ.. കളിവിളക്കിൻ മുന്നിൽ നിന്റെ കമലദളമുദ്ര കണ്ടു കളമൊഴി കിളിമൊഴി കദളിത്തേന്മൊഴി നിൻ കമലദളമുദ്ര കണ്ടൂ (കളിവിളക്കിൻ..) കാൽനഖേന്ദു രശ്മികകളാൽ നീ കളമെഴുതിയ മണ്ഡപത്തിൽ കളനൂപുരനാദങ്ങൾ കഥ പറഞ്ഞു കങ്കേളീചമ്പകങ്ങൾ പൂ ചൊരിഞ്ഞൊരങ്കണത്തിൽ ശൃംഗാരലഹരിയിൽ നൃത്തമാടി നീ നൃത്തമാടി (കളിവിളക്കിൻ..) കണ്മുനയിൽ ...ആ... കണ്മുനയിൽ കൈവിരലുകളിൽ കതിരൊളിയോ കന്മദമോ കനകാക്ഷരമായ് വിടർന്ന കവിതകളോ കനകാക്ഷരമായ് വിടർന്ന കവിതകളോ ഗന്ധർവ വീണകൾതൻ ഗാനോത്സവ മണ്ഡപത്തിൽ ഇന്ദീവരങ്ങളെത്ര നീ വിടർത്തി ഇന്ദീവരങ്ങളെത്ര നീ വിടർത്തി നീ വിടർത്തീ (കളിവിളക്കിൻ..)

Published by the catalogue editor. Rights remain with the original creators.