1975 · song 2
Dukhithare Peedithare
Credits
- Singer
-
KJ Yesudas
Chorus
- Lyricist
-
Vayalar
- Composer
-
Salil Chowdhury
Lyrics
ദുഃഖിതരേ പീഡിതരേ
നിങ്ങൾ കൂടെ വരൂ
നിർദ്ധനരേ മർദ്ദിതരേ
നിങ്ങൾ കൂടെ വരൂ
ദുഃഖിതരേ പീഡിതരേ
നിങ്ങൾ കൂടെ വരൂ
നിർദ്ധനരേ മർദ്ദിതരേ
നിങ്ങൾ കൂടെ വരൂ
നിങ്ങൾക്ക് സ്വർഗ്ഗരാജ്യം
സ്വർഗ്ഗരാജ്യം
ബത്‌ലഹേമിൻ ദീപമെ
ദൈവരാജ്യത്തിൻ സ്വപ്നമേ
നിന്റെ നാമം വാഴ്ത്തപ്പെടുന്നൂ
നിന്റെ രാജ്യം വരുന്നൂ
ഇസ്രയേലിൻ നായകാ
വിശ്വസ്നേഹത്തിൻ ഗായകാ
നിന്റെ നാമം വാഴ്ത്തപ്പെടുന്നൂ
നിന്റെ രാജ്യം വരുന്നൂ
നിന്ദിതരേ നിരാശ്രയരേ
നിങ്ങൾ ഭാഗ്യവാന്മാർ
ക്രിസ്തുവിന്റെ കൂടാരങ്ങൾ
നിങ്ങൾക്കുള്ളതല്ലോ
നിന്ദിതരേ നിരാശ്രയരേ
നിങ്ങൾ ഭാഗ്യവാന്മാർ
ക്രിസ്തുവിന്റെ കൂടാരങ്ങൾ
നിങ്ങൾക്കുള്ളതല്ലോ
നിങ്ങൾക്കു സമാധാനം
സമാധാനം
ഗലീലിയായിലെ ശബ്ദമേ
ഗത്സമേനിലെ ദിവ്യദു:ഖമെ
നിന്റ നാമം വാഴ്ത്തപ്പെടുന്നൂ
നിന്റെ രാജ്യം വരുന്നൂ
കാൽവരി ചൂടിയ രത്നമേ
ഗോഗുൽത്താമലയിലെ ദാഹമേ
നിന്റെ നാമം വാഴ്ത്തപ്പെടുന്നൂ
നിന്റെ രാജ്യം വരുന്നൂ
ദുഃഖിതരേ പീഡിതരേ
നിങ്ങൾ കൂടെ വരൂ
നിർദ്ധനരേ മർദ്ദിതരേ
നിങ്ങൾ കൂടെ വരൂ
നിങ്ങൾക്ക് സ്വർഗ്ഗരാജ്യം
സ്വർഗ്ഗരാജ്യം
ഭൂമിയിൽ സമാധാനം
സമാധാനം
Published by the catalogue editor. Rights remain with the original creators.