Thiruvonam poster

1975 · song 5

Thaaram Thudichu

From Thiruvonam

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

താരം തുടിച്ചു നീലവാനം ചിരിച്ചു മേലേമേലേ മേലേമേലേ.. ഭൂമി കോരിത്തരിച്ചു തെന്നൽ പാടിത്തകർത്തു നിഴൽ ആടിത്തിമിർത്തു താഴെതാഴെ താഴെതാഴെ (താരം..) ആ നല്ല രാവിൽ ആയിരംപൂക്കൾ ആരോമലേ നിന്റെ മേനിയിൽ പൂത്തു ആ കുളിർമാലകൾ ഞാൻ ചാർത്തിയപ്പോൾ ആയിരം പതിനായിരങ്ങളായ് തീർന്നു ദീപം വിറച്ചു പ്രേമദാഹം ജ്വലിച്ചു മേലേമേലേ മേലേമേലേ.. ദേഹം തേടിത്തളർന്നു തെന്നൽ പാടിത്തളർന്നു നിഴൽ ആടിപ്പുണർന്നു താഴെതാഴെ താഴെതാഴെ (താരം..) ആ ചുംബനത്തിൽ ആനന്ദവർഷം ആത്മപ്രിയേ നിന്റെ കണ്ണിൽ തുളുമ്പി ആ സ്വപ്ന നീഹാരമുത്തുകൾ ചാർത്തി ആ രാവിലതിവർഷമായ് ഞാൻ പെയ്തു മേഘം തുളുമ്പി വർഷഗാനം തുടങ്ങി മേലേമേലേ മേലേമേലേ.. ജീവനാദം തുളുമ്പി വീണ്ടും പൂമൊട്ട് കൂമ്പി ഉള്ളിൽ പുളകം ചിലമ്പി താഴെതാഴെ താഴെതാഴെ (താരം..)

Published by the catalogue editor. Rights remain with the original creators.