Thiruvonam poster

1975 · song 4

Pachanellin Kathiru

From Thiruvonam

Credits

Singer
P Jayachandran P Madhuri
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ആ...ഓഹോ.... പച്ചനെല്ലിൻ കതിരു കൊത്തി പറക്കും പൊൻ കിളിത്തത്തേ നീ കണ്ടോ -പൊന്നാരമ്പിളിപ്പൂ വിരിഞ്ഞതു കണ്ടോ (പച്ച...) ആവണിയും വന്നേനല്ലോ അടിവാരം പൂത്തേനല്ലോ ആവണിയും വന്നേനല്ലോ അടിവാരം പൂത്തേനല്ലോ കന്നിമാർക്കു പൊന്നു നൽകാൻ പൗർണ്ണമിയും ചൊന്നേനല്ലോ പൗർണ്ണമിയും ചൊന്നേനല്ലോ (പച്ച...) തേവിമലേലാടി നിൽക്കും തേവതാരമയിലേ പെണ്മയിലിൻ ചൂടു വേണോ തേവതാരമയിലേ വെളുത്ത വാവിൻ പാൽക്കടലിൽ വെളുക്കുവോളം കൂടുവോമേ ഇടയിളക്കിപ്പാടി വരൂ നല്ലയിളം കന്നീ കടമ്പു നിഴൽ തേടി വരൂ കാർത്തികപ്പൊന്മയിലേ ചെറുതേനും തൊട്ടു തരൂ നല്ലയിളം കന്നീ (പച്ച...)

Published by the catalogue editor. Rights remain with the original creators.