1975 · song 3
Kaattinte Vanchiyilu
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
- MK Arjunan
Lyrics
കാറ്റിന്റെ വഞ്ചിയില്
ഞാറ്റുവേലപ്പെണ്ണുണ്ട്
ഞാറ്റുവേലപ്പെണ്ണിൻ കയ്യിൽ
കസ്തൂരിക്കൂട്ടുണ്ട്
കർപ്പൂരച്ചെപ്പുണ്ട്
കാണാത്ത തോണിയിലെ
കന്നൽമിഴീ കല്യാണീ
ഞാറ്റുപാട്ടിന്നീരടി നീ
ഈണത്തിൽ പാടാമോ
ഈണത്തിൽ പാടാമോ
തത്തയ്യം തയ്യ താനേ
തത്തയ്യം തയ്യ താനേ
തിന്തിന്നം തിന്നാ താനേ
തിമി തിന്നി തിന്നാ താനേ
കാവിന്റെ നടയിൽ തൂവാൻ
കർപ്പൂരത്തരി തരുമോ
കണ്മണിതൻ കവിളിൽ തൂവാൻ
കസ്തൂരിപ്പൊടി തരുമോ
കസ്തൂരിപ്പൊടി തരുമോ
തത്തയ്യം തയ്യ താനേ
തിന്തിന്നം തിന്നാ താനേ
തിമി തിന്നി തിന്നാ താനേ
കാവിന്റെ കൈകളില്
കാത്തിരുന്ന കൊടിയുണ്ട്
കാത്തിരുന്ന കൊടിയെ കാണാൻ
പൂക്കാലം വരണൊണ്ട്
Published by the catalogue editor. Rights remain with the original creators.