Thiruvonam poster

1975 · song 1

Aa Thrisandhyathan

From Thiruvonam

Credits

Singer
KJ Yesudas Chorus
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ആ തൃസന്ധ്യതൻ അനഘമുദ്രകൾ ആരോമലേ നാം മറക്കുവതെങ്ങിനെ ആദ്യ സമാഗമ നിമിഷ സ്പന്ദം ആത്മപ്രിയേ നാം മറക്കുവതെങ്ങിനെ ആ തൃസന്ധ്യതൻ അനഘമുദ്രകൾ ആരോമലേ നാം മറക്കുവതെങ്ങിനെ പാടല പശ്ചിമ വ്യോമഹൃദന്തം പാടി വിടർത്തിയ താരകമല്ലിക പാടല പശ്ചിമ വ്യോമഹൃദന്തം പാടി വിടർത്തിയ താരകമല്ലിക ആലിംഗനസുഖ കഥ പറഞ്ഞൊഴുകും ആകാശമേഘ തരംഗാവലികൾ ആ നക്ഷത്ര സുമത്തിൽ നിൻ മിഴി നാണത്തിന്നൊളി നിന്നു തുടിച്ചതും ആ മേഘങ്ങളുരുമ്മിയ നേരം നാമിരു തിരകൾ പോലെയുയർന്നതും അമലേ ഇനി നാം മറക്കുവതെങ്ങിനെ ആ ചിത്രങ്ങൾ മായ്‌ക്കുവതെങ്ങിനെ ആ തൃസന്ധ്യതൻ അനഘമുദ്രകൾ ആരോമലേ നാം മറക്കുവതെങ്ങിനെ താഴ്വരചൂടിയ ദാഹവസന്തം തേടി വണങ്ങിയ മന്ദസമീരണൻ ആശാ സുന്ദര വർണ്ണരഥംപോൽ ആടിയുലഞ്ഞു പറന്ന പദംഗിക ആ ശൃംഗാര വനത്തിൽ നിൻ ചിരി ഓരോ പൂവിലും ഒളിയായ് നിന്നതും ആ ശലഭങ്ങൾ പാടിയനേരം നാമിരു രാഗ ശലാഖകളായതും അഴകേ ഇനി നാം മറക്കുവതെങ്ങിനെ ആ വർണ്ണങ്ങൾ മായ്ക്കുവതെങ്ങിനെ

Published by the catalogue editor. Rights remain with the original creators.