1975 · song 4

Paalapookkumee Raavil

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
MS Baburaj

Lyrics

പാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ പാതി നിദ്രയിൽ നിന്നുണർന്നൊരു പ്രാണഹർഷമാണെന്നിൽ നീ (പാലപൂക്കുമീ..) കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ പാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ ഭൂമികന്യകേ എൻ മനസ്സിലെ പ്രേമസർവ്വസ്വമായി നീ ഭൂമികന്യകേ എൻ മനസ്സിലേ പ്രേമസർവ്വസ്വമായി നീ...

Published by the catalogue editor. Rights remain with the original creators.