1975 · song 4
Muthe Ponmuthe
Credits
- Singer
-
KJ Yesudas
- Lyricist
-
Bichu Thirumala
- Composer
-
MS Baburaj
Lyrics
മുത്തേ..പൊന്മുത്തേ...
മുത്തേ പൊന്മുത്തേ...
മണിയറയവസാനമൊരുങ്ങീ - എന്റെ
മണിത്തത്തയതിനുള്ളില്‍ കുടുങ്ങി
മദനപ്പൂമണംകൊണ്ട മണവാട്ടി എന്റെ തങ്കക്കട്ടി
മനം നിറഞ്ഞിനി നിന്നെ തഴുകിക്കോട്ടെ
ഒന്നുരുമ്മിയ്‌ക്കോട്ടെ
മുത്തേ പൊന്മുത്തേ...
അറയ്ക്കകത്തഴകേ നീ മയങ്ങുന്ന ചേലുംനോക്കി
പുറമ്പോക്കിലിവനെന്നും മിഴിച്ചിരുന്നു
ഇനി ഞാനിത്തളിര്‍മേനി തഴുകിക്കൊണ്ടിളം ചൂടില്‍ അടിമുടിലഹരിയില്‍ മുഴുകിക്കോട്ടെ
ഞാനൊന്നുറങ്ങിയ്‌ക്കോട്ടെ
മുത്തേ പൊന്മുത്തേ...
തിരിഞ്ഞുംമറിഞ്ഞും ഞാനാപുറംതിണ്ണപ്പടിയില്‍ വീണുമിനീരും നുണഞ്ഞെന്നും കഴിഞ്ഞിരുന്നു
ഇനി ഞാനീ മണിച്ചെപ്പിന്നിതളൊന്നു തുറന്നോട്ടെ
അതില്‍ നിന്നും മണിമുത്തൊന്നടര്‍ത്തിക്കോട്ടെ
ഞാനൊന്നടര്‍ത്തിയ്‌ക്കോട്ടെ
മുത്തേ പൊന്മുത്തേ...
മണിയറയവസാനമൊരുങ്ങീ - എന്റെ
മണിത്തത്തയതിനുള്ളില്‍ കുടുങ്ങി
മദനപ്പൂമണംകൊണ്ട മണവാട്ടി എന്റെ തങ്കക്കട്ടി
മനം നിറഞ്ഞിനി നിന്നെ തഴുകിക്കോട്ടെ
ഒന്നുരുമ്മിയ്‌ക്കോട്ടെ
മുത്തേ പൊന്മുത്തേ...
Published by the catalogue editor. Rights remain with the original creators.