1975 · song 3

Moha Mallike

Credits

Singer
KP Chandramohan
Lyricist
Bichu Thirumala
Composer
MS Baburaj

Lyrics

മോഹമല്ലികേ എന്റെ മനസ്സിൽ ഇന്നലെ വന്നു വിടർന്നൂ നീ നിന്നിലെ മധുവായ് മണമായ് കുളിരായ് നിന്നിലലിഞ്ഞു കഴിഞ്ഞു ഞാൻ നിന്നിലലിഞ്ഞു കഴിഞ്ഞു ഞാൻ മോഹമല്ലികേ... നിൻ കവിൾപ്പൂവിലെ കുങ്കുമപ്പൂമണം എൻ രക്തമണ്ഡലത്തിൽ പടരുമ്പോൾ യൗവ്വനം കണിവെച്ച താരുണ്യം തഴുകി വാടിത്തളർന്നു വീണുറങ്ങും ഞാൻ വാടിത്തളർന്നു വീണുറങ്ങും ഞാൻ മോഹമല്ലികേ എന്റെ മനസ്സിൽ ഇന്നലെ വന്നു വിടർന്നൂ നീ ചുണ്ടിണത്തോപ്പിലെ പുഞ്ചിരിത്തേൻപഴം ചുംബനധാരയായ് നീ പകരുമ്പോൾ മന്മഥരതിലീല ലഹരിയിൽ മുഴുകി മെയ്യോടു മെയ് ചേർന്നു മയങ്ങും ഞാൻ മോഹമല്ലികേ എന്റെ മനസ്സിൽ ഇന്നലെ വന്നു വിടർന്നൂ നീ നിന്നിലെ മധുവായ് മണമായ് കുളിരായ് നിന്നിലലിഞ്ഞു കഴിഞ്ഞു ഞാൻ നിന്നിലലിഞ്ഞു കഴിഞ്ഞു ഞാൻ മോഹമല്ലികേ...

Published by the catalogue editor. Rights remain with the original creators.