1975 · song 4
Prapanjathinu Youvanam
Credits
- Singer
-
KJ Yesudas
- Lyricist
-
Vayalar
- Composer
- MK Arjunan
Lyrics
ഓ മൈ സ്വീറ്റി സ്വീറ്റി സ്വീറ്റി
പ്രപഞ്ചത്തിനു യൗവനം നൽകും
പ്രണയനഗരമാം പാരീസ്
അവിടെ പൂത്ത നിശാഗന്ധി നീ
അടിമ ഞാൻ അടിമ ഞാൻ നിന്നടിമ ഞാൻ
ഓ മൈ സ്വീറ്റി സ്വീറ്റി സ്വീറ്റി
എമലീസോളയുടെ ഏകാന്തതകളേ
ലഹരി പിടിപ്പിച്ച നായിക നീ
വാങ്കോവിൻ വർണ്ണചിത്രത്തിലെ
വികാരസാഗരം നീ വികാരസാഗരം നീ
എന്നെ നിൻ എന്നെ നിൻ സ്വർണ്ണ-
മുടിച്ചുരുളിൽ ചൂടുന്നൊരു സ്വപ്നപുഷ്പമാക്കൂ
എന്നെ നിൻ സ്വപ്നപുഷ്പമാക്കൂക
വിടരും ലില്ലിയുടെ ദലമർമ്മരങ്ങളിൽ
വയലിൻ മീട്ടും ദേവത നീ
നീ പാടും സ്വരഗോപുരത്തിലെ
നിശാന്തരാഗം ഞാൻ നിശാന്തരാഗം ഞാൻ
എന്നെ നിൻ എന്നെ നിൻ പൊൻപവിഴ-
ച്ചുണ്ടുകൾ ഉമ്മ വയ്ക്കുന്നൊരു പാനപാത്രമാക്കൂ എന്നെ നിൻ പാനപാത്രമാക്കൂ
പ്രപഞ്ചത്തിനു യൗവനം നൽകും
പ്രണയനഗരമാം പാരീസ്
അവിടെ പൂത്ത നിശാഗന്ധി നീ
അടിമ ഞാൻ അടിമ ഞാൻ നിന്നടിമ ഞാൻ
Published by the catalogue editor. Rights remain with the original creators.