1975 · song 3
Mayilppeelikkannile Kalayevide
Credits
- Singer
-
P Jayachandran
- Lyricist
-
Vayalar
- Composer
- MK Arjunan
Lyrics
മയിൽപ്പീലിക്കണ്ണിലെ കലയെവിടേ
മാതളച്ചുണ്ടിലെ മദമെവിടെ
പരിഭവത്തിൻ മുഖപടത്തിൽ
പൊതിയുന്ന നാണത്തിൻ മുത്തെവിടെ
എവിടെ മുത്തെവിടെ മുത്തെവിടെ
പകൽ കണ്ട സ്വപ്നത്തിലെന്നെ നീ ചൂടിച്ച
പ്രണയ പ്രസാദവുമായ് എന്നും
അരികത്തു നിൽക്കുമെന്നഭിലാഷങ്ങൾക്ക്
ചിറകു നൽകാറുള്ള ചിരിയെവിടെ
എവിടെ ചിരിയെവിടേ
ചിരിയെ ചിരി കൊണ്ടു മൂടുമ്പോൾ നിന്നിൽ
ജ്വലിക്കുന്നൊരുന്മാദമെവിടെ
എവിടെ എവിടെ എവിടെ
നഖമുള്ള നിന്റെ വികാരങ്ങൾ ചാർത്തിച്ച
പുതിയ സുഗന്ധവുമായ് നിന്നിൽ
പടരുവാൻ നിൽക്കുമെന്നാവേശങ്ങൾക്ക്
പകർന്നു നൽകാറുള്ള ചൂടെവിടെ
എവിടെ ചൂടെവിടെ
ഞരമ്പു ഞരമ്പിന്മേൽ പിണയുമ്പോൾ നിന്നിൽ
നിറയുന്നൊരാലസ്യമെവിടേ
എവിടെ എവിടെ എവിടെ
മയിൽപ്പീലിക്കണ്ണിലെ കലയെവിടേ
മാതളച്ചുണ്ടിലെ മദമെവിടെ
പരിഭവത്തിൻ മുഖപടത്തിൽ
പൊതിയുന്ന നാണത്തിൻ മുത്തെവിടെ
എവിടെ മുത്തെവിടെ മുത്തെവിടെ
Published by the catalogue editor. Rights remain with the original creators.