1975 · song 6

Thedithedi

From Sindhu

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

തേടിത്തേടി ഞാനലഞ്ഞു പാടി പാടി ഞാൻ തിരഞ്ഞു ഞാൻ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ്‌ ഹൃദയം തേടും ആശകളായ്‌ (തേടിത്തേടി..) എവിടെ നീ എവിടെ നിന്റെ മനസ്സാം നിത്യമലർക്കാവെവിടെ എൻ നാദം കേട്ടാലുണരും നിൻ രാഗക്കിളിയെവിടെ എൻ സ്വരത്തിലലിയാൻ കേഴും നിൻ ശ്രുതിതൻ തുടിയെവിടെ എവിടെ നിൻ ശ്രുതിതൻ തുടിയെവിടെ എവിടെ...എവിടെ...എവിടെ (തേടിത്തേടി..) ഏതോ വിളികേൾക്കാൻ മടിയായേതോ കളിയരങ്ങിലാടുകയോ ഓടിവരാനാകാതേതോ വാടിയിൽ നീ പാടുകയോ എന്നുമെന്നും നിന്നെ തിരയും എന്റെ വേണു തളരുകയോ.. തളരുകയോ എന്റെ വേണു തളരുകയോ..തളരുകയോ.. തളരുകയോ...തളരുകയോ (തേടിത്തേടി..)

Published by the catalogue editor. Rights remain with the original creators.