1975 · song 4

Jeevanil Dukhathin

From Sindhu

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ജീവനിൽ ദുഃഖത്തിന്നാറാട്ട് താമരക്കണ്ണന് താരാട്ട് ചുടുനെടുവീർപ്പിൻ തുയിൽ പാട്ട് പണ്ട് ദേവകി പാടിയ താരാട്ട് (ജീവനിൽ...) അച്ഛൻ അയോദ്ധ്യയിൽ അമ്മ ദുഃഖാഗ്നിയിൽ മക്കൾ വളർന്നു വനാന്തരത്തിൽ ചെയ്യാത്ത തെറ്റിന്റെ ശരശയ്യയിൽ വീണു വൈദേഹി പാടിയ താരാട്ട് അമ്മാ...അമ്മാ‍... അമ്മ- വൈദേഹി പാടിയ താരാട്ട് ജീവനിൽ ദുഃഖത്തിന്നാറാട്ട് താമരക്കണ്ണന് താരാട്ട് കാട്ടുതീയാളുന്നു കാറ്റടിച്ചേറുന്നു കാട്ടുപൂമൊട്ടേ ചിരിക്കുന്നോ നീ വസന്തമാം നിന്നച്ഛൻ മടങ്ങിയെന്നോമനേ നിനക്കിന്നു മുലപ്പാലും കണ്ണീര് അമ്മാ...അമ്മാ‍... അമ്മ- നൽകുന്ന മുലപ്പാലും കണ്ണീര് (ജീവനിൽ..)

Published by the catalogue editor. Rights remain with the original creators.