1975 · song 3

En Chiriyo Poothiri

From Sindhu

Credits

Singer
KJ Yesudas Vani Jairam
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ എന്റെ സ്വപ്നം പൊൻ‌വിളക്കായ് നിൻ നയനത്തിൽ ഞാൻ പാടാൻ കൊതിക്കും പാട്ടു നീ പാടി ഞാൻ പറയാൻ കൊതിക്കും കഥകൾ നീ ചൊല്ലി എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ എന്റെ സ്വപ്നം പൊൻ‌വിളക്കായ് നിൻ നയനത്തിൽ കവിഭാവന പോലെ മലരണികൾ ചേരും തിരുവോണപ്പൂക്കളമായ് നമ്മുടെ ഹൃദയം ആശകളാം തുമ്പികളേ വാ അനുരാഗക്കുളിരലയായ് വാ എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ എന്റെ സ്വപ്നം പൊൻ‌വിളക്കായ് നിൻ നയനത്തിൽ നവമാലിക പോലെ നവമാലിക പോലെ തിരുവാതിര പെയ്യും മധുരോത്സവ പൗർണ്ണമിയായ് നമ്മുടെ ലോകം ആശകളാം താരകളേ വാ അനുരാഗക്കതിരലയായ് വാ എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ എന്റെ സ്വപ്നം പൊൻ‌വിളക്കായ് നിൻ നയനത്തിൽ ഞാൻ പാടാൻ കൊതിക്കും പാട്ടു നീ പാടി ഞാൻ പറയാൻ കൊതിക്കും കഥകൾ നീ ചൊല്ലി എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ എന്റെ സ്വപ്നം പൊൻ‌വിളക്കായ് നിൻ നയനത്തിൽ

Published by the catalogue editor. Rights remain with the original creators.