Sammanam poster

1975 · song 3

Kaattuchennu Kalebaram

From Sammanam

Credits

Singer
Vani Jairam
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

കാറ്റു ചെന്നു കളേബരം തഴുകീ കാർത്തികപ്പൂക്കളുറങ്ങി മൂകമെൻ പാട്ടു ചെന്നു മനസ്സു തലോടീ പ്രേമഗൗതമനുറങ്ങി കാറ്റു ചെന്നു കളേബരം തഴുകീ കാർത്തികപ്പൂക്കളുറങ്ങി നിശ്ശബ്ദതപോലും നെടുവീർപ്പടക്കുമാ നിദ്രതൻ ദിവ്യമാം മണ്ഡപത്തിൽ നിശ്ശബ്ദതപോലും നെടുവീർപ്പടക്കുമാ- നിദ്രതൻ ദിവ്യമാം മണ്ഡപത്തിൽ എന്റെ ഹൃദയത്തുടിപ്പുകൾ മാത്രമി ന്നെന്തിനു വാചാലമായ് - അപ്പോൾ എന്തിനു വാചാലമായ് എങ്ങനെയെങ്ങനെയൊതുക്കും ഞാൻ എന്നിലെ മദംപൊട്ടും അഭിനിവേശം (കാറ്റു..) സ്വപ്നങ്ങൾ കൂടിയും ചുമർചിത്രമെഴുതാതെ നിൽക്കുമാ സുഷുപ്തിതൻ നീലിമയിൽ സ്വപ്നങ്ങൾ കൂടിയും ചുമർചിത്രമെഴുതാതെ നിൽക്കുമാ സുഷുപ്തിതൻ നീലിമയിൽ എന്റെ ഹൃദയത്തിരിത്തുമ്പിൽ മാത്രമി- ന്നെന്തിനീ ജ്വാലകൾ പൂത്തു - അപ്പോൾ എന്തിനീ ജ്വാലകൾ പൂത്തു എങ്ങനെയെങ്ങനെ മറയ്ക്കും ഞാൻ എന്നിലെ ജ്വലിക്കുമീ അഭിനിവേശം

Published by the catalogue editor. Rights remain with the original creators.