1975 · song 1

Aayilyam Paadathe Penne

From Rasaleela

Credits

Singer
KJ Yesudas Vani Jairam Chorus
Lyricist
Vayalar
Composer
Salil Chowdhury

Lyrics

ഓ ആയില്യംപാടത്തെ പെണ്ണേ അണിയറ മണിയറ കിരുകിരെ തുറന്നാട്ടേ ആരു കൊയ്യുമാരുകൊയ്യും ആരുചൂടുമാരുചൂടും വയല്‍പ്പൂ ഈ വയല്‍പ്പൂ.. കിളിയേ കിളികിളിയേ നീലാഞ്ജന പൈങ്കിളിയേ ഈ കറുകവയല്‍ കുളിരു കൊയ്യാന്‍ നീ കൂടെ വാ ആലി ചെറുപീലി അരത്താലി പൂചൂടി ആടുമിളം കതിരുനുള്ളാന്‍ നീ കൂടെവാ (കിളിയേ..) ഒളി കണ്ണാല്‍ - എന്നെ നോക്കൂല്ലേ‍ പൂക്കൂല്ലേ - എന്നില്‍ പൂക്കൂല്ലേ ഒളികണ്ണാല്‍ - എന്നെ നോക്കൂല്ലേ പൂക്കൂല്ലേ - എന്നില്‍ പൂക്കൂല്ലേ ഹോയ് ... (കിളിയേ..) പൊന്‍തൂമ്പ കൊണ്ടാല്‍ മദിയ്ക്കും മണ്ണ് പുഞ്ചയ്ക്കു പൂമ്പാല്‍ ചുരത്തും മണ്ണ് ഞാനെന്റെ സ്വപ്നം വിതയ്ക്കും മണ്ണ് ആ പൊന്‍തൂമ്പ കൊണ്ടാല്‍ മദിയ്ക്കും മണ്ണ് ഓ ആരു കൊയ്യുമാരുകൊയ്യും ആരുചൂടുമാരുചൂടും വയല്‍പ്പൂ ഈ വയല്‍പ്പൂ.. (കിളിയേ..) നീ കൂടുകൂട്ടും കരള്‍ച്ചില്ലയില്‍ നീ പെയ്തിറങ്ങും വികാരങ്ങളില്‍ ഞാന്‍ പൂത്തുനില്‍ക്കും മരിക്കുംവരെ ആ നീ കൂടുകൂട്ടും കരള്‍ച്ചില്ലയില്‍ ഓ നിന്റെ മാത്രം നിന്റെ മാത്രം എന്നുമെന്നും നിന്റെ മാത്രം വയല്‍പ്പൂ ഈ വയല്‍പ്പൂ... (കിളിയേ..)

Published by the catalogue editor. Rights remain with the original creators.