1975 · song 1

Aa Kayyilo

From Raagam

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
Salil Chowdhury

Lyrics

ആ കയ്യിലോ ഈ കയ്യിലോ ആ കയ്യിലോ ഈ കയ്യിലോ അമ്മാനപ്പൂച്ചെണ്ട് കണ്ണന്‌ സമ്മാനപ്പൂച്ചെണ്ട് (ആ കയ്യിലോ..) അമ്പലപ്പുഴ അമ്പലത്തിൽ തൊഴുതുണർന്നൊരു പൂച്ചെണ്ട് അറുത്തുങ്കൽ പള്ളിയിൽ‌പ്പോയ് മുട്ടുകുത്തിയ പൂച്ചെണ്ട് (ആ കയ്യിലോ..) കുടുമനരച്ചൊരു നമ്പൂരിച്ചന് കുടുമനരച്ചൊരു നമ്പൂരിച്ചന് കുടമാളൂരിന്ന്‌ കല്യാണം ഇന്ന് കുടമാളൂരിന്ന്‌ കല്യാണം പെണ്ണിന്റെ മുടിയിൽ ചൂടാനോ പട്ടുകിടക്കയിൽ തൂകാനോ പത്തു പനിനീർപൂവിനു വന്നൂ നമ്പൂരിച്ചൻ ചുറ്റിലും വെറ്റമുറുക്കി തുപ്പിനടക്കണ നമ്പൂരിച്ചൻ പൂക്കട ചെന്നു തുറന്നോട്ടേ പൂവെടുത്തു കൊടുത്തോട്ടേ പിന്നെ കാളൻ ഓലൻ അവിയൽ കൂട്ടി പിറന്നാളുണ്ണാൻ വന്നോട്ടെ (ആ കയ്യിലോ..) കുറവലങ്ങാട്ടൊരു കുഞ്ഞേനാച്ചനു കുറവലങ്ങാട്ടൊരു കുഞ്ഞേനാച്ചനു കുന്നേപ്പള്ളി പെരുന്നാള് ഇന്നു കുന്നേപ്പള്ളി പെരുന്നാള് പള്ളിച്ചന്തയില്‍ വില്‍ക്കാനോ പെണ്മക്കള്‍ക്കു കൊടുക്കാനോ പത്തുവട്ടി പൂവിനുവന്നു കുഞ്ഞേനാച്ചന്‍ കാലത്തു പട്ടയൊഴിച്ചു മുഖം കഴുകുന്നൊരു കുഞ്ഞേനാച്ചന്‍ പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ പിന്നെ പരിപ്പു പച്ചടി കിച്ചടി കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ വന്നോട്ടെ വന്നോട്ടെ (ആ കയ്യിലോ..) പൂ ചൂടിയ കാറിലെ പുതുമണവാളന് പൂ ചൂടിയ കാറിലെ പുതുമണവാളന് പുത്തൻ കോട്ടയില്‍ സ്വീകരണം ഇന്നു പുത്തൻ കോട്ടയില്‍ സ്വീകരണം നടവഴി തോറും വിരിക്കാനോ കുടവയറിന്മേല്‍ ചാര്‍ത്താനോ നൂറു വണ്ടി പൂവിനു വന്നു ദല്ലാളന്മാര്‍ നമ്മളെ നാക്കു കൊണ്ടുപോക്കറ്റിലാക്കണ ദല്ലാളന്മാര്‍ പൂക്കട ചെന്നു തുറന്നോട്ടെ പൂവെടുത്തു കൊടുത്തോട്ടെ പിന്നെ നാലു കൂട്ടം പ്രഥമന്‍ കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ (ആ കയ്യിലോ..)

Published by the catalogue editor. Rights remain with the original creators.