1975 · song 3

Maaridameeran Thukil

Credits

Singer
P Susheela
Lyricist
Bharanikkavu Sivakumar
Composer
RK Sekhar

Lyrics

മാറിടമീറന്‍ തുകില്‍കൊണ്ടു മൂടിയ മാദക ജനുവരിരാത്രി മാദളമ്പൊടിയില്‍ പുഞ്ചിരി വിരിയിച്ച മന്മഥ പഞ്ചമിരാത്രി രതിരാത്രി - പ്രിയരാത്രി രാഗസുരഭില രാത്രി Jingle bells Jingle bells Jingle all the way- Oh my sweet - Oh my heart come and sing with me മുകിലിന്‍ ശയ്യയില്‍ മുത്തണി ശയ്യയില്‍ മയങ്ങുന്നു മണിത്തിങ്കള്‍ അവളുടെ മാറിലെ കളഭപ്പൂവുകള്‍ ആയിരമിതളുകള്‍ നീര്‍ത്തി... മണ്ണിന്‍ മടിയില്‍ മാലിനിനദിയില്‍ നീരാടുന്നൂ നെയ്തലാമ്പല്‍ അവളുടെ മെയ്യിലെ കസവിന്‍ കച്ചകള്‍ ആശ്ലേഷത്തിനു തുടിച്ചൂ ആശ്ലേഷത്തിനു തുടിച്ചൂ...

Published by the catalogue editor. Rights remain with the original creators.