1975 · song 5

Vedanakal Thalodi

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

വേദനകള്‍ തലോടി മാറ്റും ദേവാ ശ്രീയേശുദേവാ ആലംബഹീനയായ് മുട്ടുകുത്തും എനിക്കഭയം നിന്‍ തിരുഹൃദയം ഈയാമ്പാറ്റകള്‍പോല്‍ സ്വപ്നങ്ങള് പിടയുന്നൊരീയുഷ്ണമേഖലയില്‍ ഒരു തളിര്‍മരത്തണലില്ലേ ഒരു തണ്ണീര്‍പ്പന്തലില്ലേ ഈ അഭയാര്‍ത്ഥിനിയുടെ ചിറകറ്റ ഗദ്ഗദം അവിടുന്നു കേള്‍ക്കുകയില്ലേ - ദേവാ - ശ്രീയേശുദേവാ... വേദനകള്‍ തലോടി മാറ്റും ദേവാ ശ്രീയേശുദേവാ കാരുണ്യവാനായ കര്‍ത്താവേ - ഞങ്ങളുടെ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ ദു:ഖങ്ങളില്‍ ആശ്വാസവും ആവശ്യങ്ങളില്‍ സഹായവും നല്‍കി എല്ലാ ദിവസവും ഞങ്ങളോടു കൂടെ വസിക്കേണമേ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ.. ഈറന്‍ കണ്ണുകളില്‍ മോഹങ്ങള്‍ മരിക്കു- ന്നൊരീ ദു:ഖവീഥികളില്‍ ഒരു പ്രതീക്ഷക്കെനിയ്ക്കിടമില്ലേ ഒരു തൃക്കൈത്തുണയില്ലേ ഈ ഇടയപ്പെണ്ണിന്റെ മെഴുകുവിളക്കുകള്‍ അവിടന്നു വാങ്ങുകയില്ലേ - ദേവാ - ശ്രീയേശുദേവാ... വേദനകള്‍ തലോടി മാറ്റും ദേവാ ശ്രീയേശുദേവാ...

Published by the catalogue editor. Rights remain with the original creators.