1975 · song 4

Oshaana Oshaana

Credits

Singer
Chorus Manoharan Sreekanth
Lyricist
Vayalar
Composer
G Devarajan

Lyrics

ഓശാന ഓശാന ദാവീദിൻ പുത്രന്നോശാന നിർദ്ധനരില്ലാത്ത നിന്ദിതരില്ലാത്ത ശ്രീ ക്രിസ്തുരാജ്യത്തിന്നോശാന (ഓശാന..) സ്വർഗ്ഗം ഭൂമിക്കു വാഗ്ദാനം നൽകിയൊ രിസ്രായേലിലെ രാജാവേ പച്ചക്കുരുത്തോലക്കൊടികളുമായി ഞങ്ങൾ ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം  (ഓശാന...) ദുഃഖം ഞങ്ങളിൽ നിന്നേറ്റു വങ്ങുവാൻ ബേത്ലഹേമിൽ ജനിച്ചവനേ പുത്തനൊലീവില പൂക്കളുമായി ഞങ്ങൾ ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം  (ഓശാന...)

Published by the catalogue editor. Rights remain with the original creators.