1975 · song 1

Aadamo Havvayo

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ആദമോ ഹവ്വയോ അനുരാഗകഥയില്‍ ആരെയാരാദ്യമായ് കീഴടക്കി ആരുടെ കണ്മുനകള്‍ ശൃംഗാരകല- കള്‍ക്കാദ്യത്തെ മുഖവുരയെഴുതി ആദമോ ഹവ്വയോ കാറ്റിന്റെ വിരലൊന്നു തൊടുമ്പോള്‍ നാണിക്കും കാട്ടുവാകപ്പൂവുകള്‍ക്കറിയില്ലേ മഞ്ഞിന്റെ ഇഴനേര്‍ത്ത പുടവ ചുറ്റീ - ഓ.. മരതകമലയുടെയൊതുക്കിറങ്ങീ മണ്ണിന്റെ മാറില്‍ തളര്‍ന്നു ചായും മാധവചന്ദ്രികയ്ക്കറിയില്ലേ പറഞ്ഞു തരൂ - മൗനവികാരത്തിന്‍ ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ ഏകാന്ത നിശകളില്‍ പ്രിയമാനസങ്ങള്‍ തേടിയെത്തും സ്വപ്നങ്ങള്‍ക്കറിയില്ലേ പൊന്‍പീലി ഇളംപീലി ചിറകുരുമ്മീ.. ഓ.. പവിഴപ്പൂഞ്ചൊടികളില്‍ ചൊടിയുരുമ്മീ പച്ചിലക്കൂട്ടില്‍ തണുപ്പു മാറ്റും പാതിരാപ്പക്ഷികള്‍ക്കറിയില്ലേ പറഞ്ഞു തരൂ - മൂകവികാരത്തിന്‍ ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ ആദമോ ഹവ്വയോ അനുരാഗകഥയില്‍ ആരെയാരാദ്യമായ് കീഴടക്കി ആരുടെ കണ്മുനകള്‍ ശൃംഗാരകല- കള്‍ക്കാദ്യത്തെ മുഖവുരയെഴുതി ആദമോ ഹവ്വയോ

Published by the catalogue editor. Rights remain with the original creators.