Picnic poster

1975 · song 5

Shilpikal Nammal

From Picnic

Credits

Singer
P Jayachandran P Madhuri Chorus
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ലാലലാലലാലലലലലലാലാ... ശില്പികൾ നമ്മൾ ഭാരതശില്പികൾ നമ്മൾ ഉണരും നവയുഗ വസന്തവാടിയിൽ വിടർന്ന പുഷ്പങ്ങൾ  വിടർന്ന പുഷ്പങ്ങൾ  വിടർന്ന പുഷ്പങ്ങൾ കവീന്ദ്ര രവീന്ദ്രഗാനനദങ്ങൾ  കനകം ചൊരിയും ഭൂമി  കനകം ചൊരിയും ഭൂമി  ബങ്കിംചന്ദ്ര പ്രതിഭയുണർത്തിയ ഗന്ധർവ്വോജ്ജ്വല ഭൂമി  ഗന്ധർവ്വോജ്ജ്വല ഭൂമി  കാളിന്ദിയൊഴുകുന്ന ഭൂമി  ഭൂമി ഭൂമി ഭൂമി  കാവേരിയൊഴുകുന്ന ഭൂമി  ഭൂമി ഭൂമി ഭൂമി  ഇവിടെയുയർത്തുക നമ്മളിടുക്കികൾ ഭക്രാനംഗലുകൾ  ഐക്യം നമ്മുടെ ശക്തി  ധർമ്മം നമ്മുടെ ലക്ഷ്യം  മാനവത്വമെന്നൊരേ മതം സാഹോദര്യമെന്നൊരു ജാതി  ഒരു ജാതി ഒരു ജാതി സാഹോദര്യമെന്നൊരു ജാതി  മനുഷ്യരുധിരം വീണ ചമ്പലിൽ വിയർപ്പുമുത്തുകൾ മിന്നുന്നു വിയർപ്പുമുത്തുകൾ മിന്നുന്നു അധർമ്മമാടിയ മരുഭൂമികളിൽ തരംഗഗംഗകൾ പാടുന്നു  തരംഗഗംഗകൾ പാടുന്നു ബംഗാളുൾക്കടൽ പാടും ഗാഥകൾ അറബിക്കടലേറ്റു പാടുന്നൂ  പാടുന്നൂ പാടുന്നൂ പാടുന്നൂ  കാശ്മീരിൽ വിടരും പൂവിൻഗന്ധം കന്യാകുമാരി നുകരുന്നു  ഐക്യം നമ്മുടെ ശക്തി  ധർമ്മം നമ്മുടെ ലക്ഷ്യം മാനവത്വമെന്നൊരേ മതം സാഹോദര്യമെന്നൊരു ജാതി  ഒരു ജാതി ഒരു ജാതി  സാഹോദര്യമെന്നൊരു ജാതി  ശില്പികൾ നമ്മൾ ഭാരതശില്പികൾ നമ്മൾ ഉണരും നവയുഗ വസന്തവാടിയിൽ വിടർന്ന പുഷ്പങ്ങൾ  വിടർന്ന പുഷ്പങ്ങൾ  വിടർന്ന പുഷ്പങ്ങൾ

Published by the catalogue editor. Rights remain with the original creators.