1975 · song 4

Vellithen Kinnam

From Pennpada

Credits

Singer
P Jayachandran
Lyricist
Bharanikkavu Sivakumar
Composer
RK Sekhar

Lyrics

വെള്ളിത്തേന്‍ കിണ്ണംപോല്‍ വെണ്ണക്കല്‍ ശില്പംപോല്‍ തുള്ളിയരികത്തു വന്ന പെണ്ണേ ശൃംഗാരം മാറത്ത് ശ്രീവത്സം ചാര്‍ത്തിയ ശ്രീകലയാം പഞ്ചമി നിലാവേ (വെള്ളിത്തേന്‍...) മനസ്സിനുള്ളില്‍ വിടര്‍ന്നു മലര്‍ക്കിനാവില്‍ തെളിഞ്ഞു (2) മധുരം എനിക്കു നീ പകര്‍ന്നു നിന്നെ ഞാനെന്‍ മനോരഥ- ദേവതയാക്കും -മഹാലക്ഷ്മിയാക്കും (വെള്ളിത്തേന്‍...) കരളിനുള്ളില്‍ പടര്‍ന്നു കുളിര്‍നിലാവില്‍ തളിര്‍ത്തു (2) ലഹരി എനിക്കു നീ ചൊരിഞ്ഞു നിന്നെ ഞാനെന്‍ മദാലസ- മോഹിനിയാക്കും -ഭാഗ്യലക്ഷ്മിയാക്കും (വെള്ളിത്തേൻ...‍)

Published by the catalogue editor. Rights remain with the original creators.