1975 · song 3

Thencholakkili

From Pennpada

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
RK Sekhar

Lyrics

തേഞ്ചോലക്കിളി പൂഞ്ചോലക്കിളി തിങ്കൾക്കലയുടെ വീടേത് തെന്മലയോ പൊന്മലയോ തീരം കാണാത്ത പാൽപ്പുഴയോ (തേഞ്ചോലക്കിളി..) ആ വീട്ടിൽ ജനിച്ചവരല്ലേ ആലോലം കിളികൾ നിങ്ങൾ താലോലം കിളികൾ അച്ഛന്റെ ചിറകിനു കീഴിലൊളിച്ചു കളിച്ചും അമ്മയ്ക്കുമുമ്മ കൊടുത്തും അന്ന് കൂടെ ജനിച്ചൊരു പൊന്നുട- പ്പിറന്നവളെവിടെപ്പോയ് എവിടെപ്പോയ് കരഞ്ഞാലും കേൾക്കാത്ത തിരഞ്ഞാലും കാണാത്ത കാടു കാക്കും വേടന്മാരുടെ കൂടാരങ്ങളിലുണ്ടോ അവളുണ്ടോ (തേഞ്ചോലക്കിളി..) ആ വീട്ടിൽ വളർന്നവരല്ലേ അമ്മാനക്കിളികൾ നിങ്ങൾ പൊന്മാനക്കിളികൾ അല്ലിപ്പൂവമൃതു പുരട്ടി ചുണ്ടു ചുവന്നും അംഗോലപ്പഴമുണ്ടും അന്നു കൂടെ വളർന്നോരു കുഞ്ഞുട- പ്പിറന്നവളെവിടെ പോയ് എവിടെപ്പോയ് കൊതിച്ചാലും കാണാത്ത വിളിച്ചാലും മിണ്ടാത്ത കാടു വാഴും ദൈവത്തുങ്ങടെ കല്ലമ്പലങ്ങളിലുണ്ടോ -അവളുണ്ടോ (തേഞ്ചോലക്കിളി..)

Published by the catalogue editor. Rights remain with the original creators.