1975 · song 7

Ushassaam Swarnathaamara

From Padmaragam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ഉഷസ്സാം സ്വർണ്ണത്താമര വിടർന്നു ഉപവനങ്ങളുറക്കമുണർന്നു രജനീഗന്ധനിലാവിൽ മയങ്ങിയ രതി നീ ഉണരൂ പൊൻ‌വെയിലായ് പ്രേമമുദ്രകൾ മൂകമായ് പാടും രാഗാധരത്തിൽ പുഞ്ചിരിചാർത്തി കഴിഞ്ഞരാവിൻ കഥയോർത്തു വിടരും കരിനീലപ്പൂ മിഴിയിമചിമ്മി എഴുന്നേൽക്കുമ്പോൾ നാണിച്ചു തളരും മലർമെയ്ക്കൊടിയിൽ രോമാഞ്ചവുമായ് വരികമുന്നിൽ - വരവർണ്ണിനി നീ വരിക സൗന്ദര്യത്തിരമാല പോലെ സ്വേദമുത്തുകൾ ബാഷ്പമായ് മാറും ലോലകപോലസരോജം വിടർത്തി നിറഞ്ഞമാറിൽ കമനന്റെദാഹം എഴുതിയ ചിത്രം കസവാൽമൂടി അടിവെയ്ക്കുമ്പോൾ പുറകോട്ടുവിളിയ്ക്കും കരിമുകിൽവേണീ അലകളുമായി വരികമുന്നിൽ - മധുരാംഗിയാളെ വരിക നക്ഷത്ര കതിർമാല പോലെ ഉഷസ്സാം സ്വർണ്ണത്താമര വിടർന്നു ഉപവനങ്ങളുറക്കമുണർന്നു രജനീഗന്ധനിലാവിൽ മയങ്ങിയ രതി നീ ഉണരൂ പൊൻ‌വെയിലായ് രതി നീ ഉണരൂ പൊൻ‌വെയിലായ്...

Published by the catalogue editor. Rights remain with the original creators.