1975 · song 2

Ponnin Chingamegham

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ പൊന്നുംചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ വെണ്ണിലാവു പാടീ... ആ...... വെള്ളിനിലാ...പെണ്മണിതന്‍.... വെള്ളിനിലാ പെണ്മണിതന്‍ പുഷ്യരാഗമാല തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ് തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ് ആ രത്നമണികളെല്ലാം താരങ്ങളായി ആകാശം രാവില്‍പൂക്കും പൂപ്പന്തലായി ആകാശം രാവില്‍പൂക്കും പൂപ്പന്തലായി (പൊന്നും..) ആ..... കുഞ്ഞുമുഖം...പുഞ്ചിരിച്ചാൽ... കുഞ്ഞുമുഖം പുഞ്ചിരിച്ചാൽ അമ്മ നിലാവാകും ആ നിലാവില്‍ സ്നേഹരത്ന താരങ്ങള്‍ പൂക്കും ആ നിലാവില്‍ സ്നേഹരത്ന താരങ്ങള്‍ പൂക്കും ആ പിഞ്ചുഹൃദയമെന്നും ഈശ്വരനിലയം ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍ ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍ (പൊന്നും..)

Published by the catalogue editor. Rights remain with the original creators.