Njan Ninne Premikkunnu poster

1975 · song 1

Aakaashathinu Mounam

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ആകാശത്തിനു മൗനം അലയാഴിക്കോ ഗാനം നടനം ആകാശത്തിനു മൗനം താരകനൂപുരം ചാർത്തി വാർതിങ്കൾ മേനക താളം ചവുട്ടി വിളിച്ചുണർത്തി പുൽകിയിട്ടും വിശ്വാമിത്രനു മൗനം ആകാശത്തിനു മൗനം കഴിഞ്ഞു പോയ യുഗങ്ങൾ കാലമാം പുലിയുടെ നീണ്ട നഖങ്ങൾ മാന്തിയിട്ടും നിണമൂറിയിട്ടും മഹർഷി ഇന്നും ധ്യാനം ആകാശത്തിനു മൗനം അബലകൾ ചപലകൾ അലകൾ ചിരിയും കരച്ചിലും അവയുടെ കലകൾ അബലകൾ ചപലകൾ അലകൾ ചിരിയും കരച്ചിലും അവയുടെ കലകൾ അശ്ലേഷിക്കാൻ കൈ നീട്ടീട്ടും അചഞ്ചലനല്ലോ തീരം ആകാശത്തിനു മൗനം

Published by the catalogue editor. Rights remain with the original creators.