1975 · song 4

Parayaan Naanam

From Niramaala

Credits

Singer
P Jayachandran
Lyricist
Yusufali Kecheri
Composer
MK Arjunan

Lyrics

പറയാന്‍ നാണം പറയാതിരുന്നാല്‍ കരളിന്നകത്തൊരു തീനാളം പ്രാണസഖീ എന്‍ മൗനാനുരാഗം പ്രേമലേഖനമായ് വിടര്‍ന്നൂ - ഒരു കാമലേഖനമായ് വിടര്‍ന്നു (പറയാന്‍..‍) അനുരാഗദൂതിനു വാക്കുകളാകും അരയന്നങ്ങള്‍ക്കു നാണം പറയാതെയറിയാന്‍ വഴിയൊന്നുമീശ്വരന്‍ അരുളീല ഞാനെന്തുവേണം - സഖീ പരവശന്‍ ഞാനെന്തുവേണം (പറയാന്‍..) അമലാനുരാഗത്തിന്‍ സുരഭിലവനിയില്‍ അണയാനെന്തൊരു മോഹം പ്രിയമുള്ളവളേ നിന്‍ മൃദുദേഹം പുണരാനെന്തൊരു ദാഹം - സഖീ പുണരാനെന്തൊരു ദാഹം (പറയാന്‍..)

Published by the catalogue editor. Rights remain with the original creators.