1975 · song 1

Innaleyenna Sathyam

From Niramaala

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
MK Arjunan

Lyrics

ഇന്നലെയെന്ന സത്യം മരിച്ചു നാളെയെന്ന മിഥ്യയോ പിറന്നുമില്ല ഇന്നിന്റെ മുന്നിൽ വെറുതേ കണ്ണീരും കയ്യുമായ് നീ ഇനിയും നില്‍ക്കുവതെന്തേ ഇന്നലെയെന്ന സത്യം മരിച്ചു എല്ലാ മോഹവും പൂത്തുവിടര്‍ന്നാല്‍ ഈശ്വരനെവിടെ വിധിയെവിടെ പുഷ്പങ്ങളെല്ലാം കൊഴിയാതിരുന്നാ‍ല്‍ പുതുമയെവിടേ പൊരുളെവിടേ (ഇന്നലെയെന്ന..) മണിദീപം പൊലിഞ്ഞാല്‍ മനം പൊട്ടിക്കരയാതെ മറ്റൊരു കൈത്തിരി കൊളുത്തൂ നീ പാഴിരുളൊഴിയും പാതകള്‍ തെളിയും കാലിടറാതെ...പോകൂ നീ ഇന്നലെയെന്ന സത്യം മരിച്ചു നാളെയെന്ന മിഥ്യയോ പിറന്നുമില്ല ഇന്നിന്റെ മുന്നിൽ വെറുതേ കണ്ണീരും കയ്യുമായ് നീ ഇനിയും നില്‍ക്കുവതെന്തേ ഇന്നലെയെന്ന സത്യം മരിച്ചു

Published by the catalogue editor. Rights remain with the original creators.