1975 · song 3

Paathiraavaam

From Malsaram

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

പാതിരാവാം സുന്ദരിയെ പണ്ടു പാർവണചന്ദ്രൻ സ്നേഹിച്ചൂ കറുത്ത വാവുമായ് പണ്ടവളാടിയ കപടനാടകമറിയാതെ പാതിരാവാം സുന്ദരിയെ പണ്ടു പാർവണചന്ദ്രൻ സ്നേഹിച്ചൂ ആകാശയമുനാപുളിനത്തിൽ വെച്ചാ രാഗികൾ പരസ്പരം കണ്ടുമുട്ടി അശോകമലർവന മണ്ഡപനടയിൽ അമ്പിളിയവളെ പരിണയിച്ചൂ അമ്പിളിയവളെ പരിണയിച്ചൂ പാതിരാവാം സുന്ദരിയെ പണ്ടു പാർവണചന്ദ്രൻ സ്നേഹിച്ചൂ കാമുകനീക്കഥയൊന്നുമറിഞ്ഞില്ല കണ്ടവരാരും പറഞ്ഞില്ല പ്രേമവഞ്ചനയിതു വിവരിക്കാനായ് സാഗരവും കാറ്റും വിതുമ്പുന്നൂ സാഗരവും കാറ്റും വിതുമ്പുന്നൂ പാതിരാവാം സുന്ദരിയെ പണ്ടു പാർവണചന്ദ്രൻ സ്നേഹിച്ചൂ കറുത്ത വാവുമായ് പണ്ടവളാടിയ കപടനാടകമറിയാതെ പാതിരാവാം സുന്ദരിയെ പണ്ടു പാർവണചന്ദ്രൻ സ്നേഹിച്ചൂ

Published by the catalogue editor. Rights remain with the original creators.