1975 · song 1
Chirichukondekayaaya
Credits
- Singer
-
KJ Yesudas
P Madhuri
- Lyricist
- P Bhaskaran
- Composer
- MK Arjunan
Lyrics
ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന
ശരൽക്കാലത്തിലെ മുല്ലപ്പൂവേ
നിനക്കോ എന്റെ സഖിക്കോ
നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ്
നർത്തനലോലരായ് ഇറങ്ങിവന്ന
പ്രത്യുഷദിനകരകിരണങ്ങളേ
നിങ്ങൾക്കോ എന്റെ തോഴനോ
ഉണരുന്ന താരുണ്യമാർക്കാണ്
സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന
മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ ആഹാ..
സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന
മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ
ഒരുമിച്ചു ഞങ്ങൾ സ്വപ്നങ്ങൾ നെയ്യുമ്പോൾ
ഒളിച്ചും പതുങ്ങിയും നോക്കരുതേ - നിങ്ങൾ
ഒളിച്ചും പതുങ്ങിയും നോക്കരുതേ
ഹൃദയങ്ങൾ പരസ്പരം രാഗലഹരിയാൽ
കഥകൾ കൈമാറുമീ മണിയറയിൽ ആഹാ...
ഹൃദയങ്ങൾ പരസ്പരം രാഗലഹരിയാൽ
കഥകൾ കൈമാറുമീ മണിയറയിൽ
താഴോട്ടു നോക്കി ചെവിയോർക്കരുതേ
താരുകളേ തങ്കത്തളിരുകളേ - നിങ്ങൾ
താരുകളേ തങ്കത്തളിരുകളേ
ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന
ശരൽക്കാലത്തിലെ മുല്ലപ്പൂവേ
നിനക്കോ എന്റെ സഖിക്കോ
നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ്
Published by the catalogue editor. Rights remain with the original creators.