1975 · song 6

Udayakaahalam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

ആ.... ഉദയ കാഹളം ഉയരുകയായി ഉദ്യാനവീഥികള്‍ ഉണരുകയായി പ്രകൃതീദേവിതന്‍ പൊന്നമ്പലത്തില്‍ പ്രഭാത ശ്രീബലി തുടങ്ങുകയായി പ്രഭാത ശ്രീബലി തുടങ്ങുകയായി ആ ...ആ ....ആ... തുഷാര ഗംഗയില്‍ നീരാടി നില്‍പ്പൂ തുളസികള്‍ പൂക്കും മലയാടിവാരം മുകളില്‍ അചഞ്ചല സുന്ദരവാനം കുളി കഴിഞ്ഞീറന്‍ ഉടുക്കും മേഘം മലരേ മലരേ മനസ്സാം മാതളമലരേ നീ മാത്രമിനിയും ഉണരാത്തതെന്തേ ഉണരാത്തതെന്തേ ആ.... (ഉദയ കാഹളം..) ആ ...ആ ....ആ... വികാരവതിയായ് ഇളകി വരുന്നു വീണകള്‍ മീട്ടും പൂന്തേനരുവി ഏതോ താപസ ഹൃദയം കവരാന്‍ പാടും മറ്റൊരു മേനക പോലെ വീണേ - വീണേ മോഹമാം പൊന്മണി വീണേ നീമാത്രമിനിയും പാടാത്തതെന്തേ പാടാത്തതെന്തേ ആ.... ഉദയ കാഹളം ഉയരുകയായി ഉദ്യാനവീഥികള്‍ ഉണരുകയായി പ്രകൃതീദേവിതന്‍ പൊന്നമ്പലത്തില്‍ പ്രഭാത ശ്രീബലി തുടങ്ങുകയായി പ്രഭാത ശ്രീബലി തുടങ്ങുകയായി

Published by the catalogue editor. Rights remain with the original creators.