1975 · song 1

Ajnaatha Pushpame

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

അജ്ഞാതപുഷ്പമേ അഭിരാമപുഷ്പമേ ഏതു സ്വര്‍ണ്ണ താഴ്വരയില്‍ വിടര്‍ന്നൂ നീ ഏതു വനമണ്ഡപത്തില്‍ വളര്‍ന്നൂ നീ (അജ്ഞാതപുഷ്പമേ..) കൂടു വിട്ടു പറന്നുപോകും കുഞ്ഞാറ്റപ്പൈങ്കിളീ നിന്‍ കുരുന്നിളം കരളിലെന്റെ നൊമ്പരം പൂവല്‍ച്ചിറകുകള്‍ തളര്‍ന്നുപോയോ -നിന്റെ പൂവനവീഥികള്‍ പിഴച്ചുപോയോ ആഹാ ഓഹോ ആഹാ.. (അജ്ഞാതപുഷ്പമേ..) നൂലു പൊട്ടിപ്പറന്നുവീഴും കടലാസു പട്ടമേ നിന്‍ കഥയെന്നോടോതുക നീ സാദരം പൊട്ടിയ നൂലുകള്‍ ഞാന്‍ ചേര്‍ത്തുകെട്ടാം നിന്റെ മോഹനകാമനകള്‍ വിടര്‍ന്നിടട്ടേ ആഹാ ഓഹോ ആഹാ.. (അജ്ഞാതപുഷ്പമേ..)

Published by the catalogue editor. Rights remain with the original creators.