1975 · song 11

Raathriyile Narthakikal

Credits

Singer
KJ Yesudas P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

രാത്രിയിലെ നർത്തകികൾ രഹസ്യ കാമുകികൾ കലയുടെ രഹസ്യകാമുകികൾ രാഗാശശിമുഖികൾ ഞങ്ങൾ രാസവിലാസിനികൾ രാത്രിയിലെ നർത്തകികൾ വരുന്നോ കൂടെ വരുന്നോ അരമനയ്ക്കുള്ളിലെ അഭിരുചിപ്പൂവിനു മദിരോത്സവം ഇന്നു മദിരോത്സവം (രാത്രിയിലെ..) പരഭൃതമൊഴീ പറയൂ ഇതു നിൻ പ്രണയകലഹമോ പരിഭവമോ കപട കടാക്ഷമുന കൊണ്ടു ഞാൻ കുറിക്കും കാമ സന്ദേശ കാവ്യങ്ങളില്‍ നളിന നയനേ നീയല്ലാതൊരു നായികയുണ്ടോ - രാധേ വരുമോ വിരുന്നു തരുമോ അണിയറയ്ക്കുള്ളിലെ അഭിനിവേശത്തിനു മദനോത്സവം ഇന്നു മദനോത്സവം (രാത്രിയിലെ..)

Published by the catalogue editor. Rights remain with the original creators.