1975 · song 9
Manipravaala
Credits
- Singer
-
KJ Yesudas
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
മണിപ്രവാള തളകളുണർന്നൂ
മനസ്സിൽ കമലദളങ്ങൾ വിതിർന്നൂ
കാവ്യകലയുടെ കനകാംഗുലികളിൽ
കഥകളി മുദ്രകൾ വിടർന്നൂ
(മണിപ്രവാള..)
ശരത്കാല മേഘം തിരശ്ശീലയായി
ശശികല കളിവിളക്കായി
ഉണ്ണായി വാര്യരും ഇരയിമ്മൻ തമ്പിയും
സ്വർണ്ണ നാരായങ്ങൾ മിനുക്കീ
പമ്പയും പെരിയാറും ഭാരതപ്പുഴയുമാ
പദങ്ങൾ പാടീ ചൈത്ര മദങ്ങളാടീ
ചെണ്ടയിൽ ചേങ്ങിലയിൽ ഇലത്താളങ്ങളിൽ
സ്യമന്തകങ്ങൾ കിലുങ്ങീ
(മണിപ്രവാള..)
ദമയന്തിയായി ദ്രൗപദിയായി
ദേവയാനിയായി
ദമയന്തിയായി ദ്രൗപദിയായി
ദേവയാനിയായി - കൈരളി
രതിയായ് - സതിയായ് രംഭയായ്
രാധയായ്
രതിയായ് സതിയായ് രംഭയായ്
രാധയായ് രാസ നടനമാടി
രത്നകിരീടവുമായ് തിരനോട്ടം നടത്തി
രസചക്രവർത്തിയാം ശൃംഗാരം
(മണിപ്രവാള..)
Published by the catalogue editor. Rights remain with the original creators.