1975 · song 3
Kaaladippuzhayude
Credits
- Singer
- P Madhuri
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
കാലടിപ്പുഴയുടെ തീരത്തു നിന്നുവരും കാവ്യകൈരളി ഞാന്‍
സിന്ധുഗംഗാ ഗോദാവരി കാവേരി നദികൾതന്
പൊന്നുടപ്പിറന്നവള്‍ ഞാന്‍
(കാലടിപ്പുഴയുടെ...)
ചിലപ്പതികാരത്തിന്‍ ചിലമ്പുകള്‍ ചാര്‍ത്തി
ചിറ്റാട ഞൊറിഞ്ഞു കുത്തി
സുന്ദരകാണ്ഡം മൂളും തുഞ്ചന്റെ കിളിയുടെ
സ്വര്‍ണ്ണപഞ്ജരം തൊഴുതിറങ്ങീ
ശുദ്ധമദ്ദളത്തിന്‍ പ്രണവം മുഴങ്ങുമീ
ഉത്സവപന്തലില്‍ വരുന്നു ഞാന്‍
ആ...
കച്ചമണികൾ കെട്ടി കസവുത്തരീയം ചുറ്റി
കല്ല്യാണസൗഗന്ധികപ്പൂ ചൂടി
ശ്രീ ത്യാഗരാജ രബീന്ദ്ര സംഗീതം പാടി
ശങ്കരന്റെ കബീറിന്റെ കവിത പാടി
അഷ്ടകലാശമാടി മോഹിനിയാട്ടമാടി
അദ്വൈതദീപവുമായ് വരുന്നു ഞാന്‍
ആ...
Published by the catalogue editor. Rights remain with the original creators.