1975 · song 1

Eeswaranmaarkkellaam

Credits

Singer
P Jayachandran Ayiroor Sadasivan
Lyricist
Mankombu Gopalakrishnan
Composer
Ahuan Sebastian

Lyrics

ഈശ്വരന്മാര്‍ക്കെല്ലാം പ്രേമിക്കാം ഇഷ്ടേശ്വരികളെ സ്വീകരിക്കാം മോഹിനിരൂപമാര്‍ന്ന കൃഷ്ണനെപ്പോലും ശ്രീ പരമേശ്വരനു പ്രാപിക്കാം (ഈശ്വരന്മാർക്കെല്ലാം...) അവരുടെ അവതാരകഥകള്‍ പാടി ഇരവിലും പകലിലും പ്രാര്‍ഥിക്കാം പാവങ്ങള്‍ നമ്മളൊന്നു പ്രേമിക്കാനാശിച്ചാല്‍ പഴമക്കാര്‍ക്കെല്ലാം പ്രതിഷേധം (ഈശ്വരന്മാർക്കെല്ലാം...) ഈവികാരത്തിനെതിരെ സ്വന്തം ജീവിതത്താല്‍ പൊരുതേണം ഒരുകാമിനിയെ ഇനി ദര്‍ശിക്കേണം കവിതാത്മകമാം ദര്‍ശനത്തില്‍ കരളുകള്‍ പരസ്പരം കൈമാറണം അത് പ്രണയവിവാഹത്തില്‍ ഇതള്‍ ചൂടണം (ഈശ്വരന്മാർക്കെല്ലാം...)

Published by the catalogue editor. Rights remain with the original creators.