1975 · song 4
Madhuram Thirumadhuram
Credits
- Singer
-
KJ Yesudas
B Vasantha
- Lyricist
- Bharanikkavu Sivakumar
- Composer
- KJ Joy
Lyrics
ഉം...
മധുരം തിരുമധുരം
മാരമഹോത്സവ തിരുമധുരം
മധുരം തിരുമധുരം...ഉം..
ഹൃദയം പരിമൃദുലം ങും..
തുറന്നാല്‍ മദനഗൃഹം
എന്നരുകില്‍ നീയണഞ്ഞാല്‍
നിന്‍ കവിള്‍പ്പൂ മുത്തെടുക്കും
നിന്‍ ചിരിതന്‍ പൂവിറുക്കും
ശ്യാമള പുഷ്പദലങ്ങളാല്‍ ഞാന്‍
ശ്രീകല നിന്നെ തഴുകി നിർത്തും
മധുരം തിരുമധുരം
മാരമഹോത്സവതിരുമധുരം
മധുരം തിരുമധുരം
അധരം മലര്‍മുകുളം
വിടര്‍ന്നാല്‍ മധുചഷകം
എന്നരുകില്‍ നീയിരുന്നാല്‍
നിന്‍ മെയ്യില്‍ ഞാന്‍ പടരും
നിന്‍ ചൊടിതന്‍ തേന്‍നുകരും
മാദകമല്ലീശരങ്ങളാല്‍ ഞാൻ
മാധുരി നിന്നെ പൊതിഞ്ഞുറക്കും
മധുരം തിരുമധുരം
മാരമഹോത്സവ തിരുമധുരം
മധുരം തിരുമധുരം
Published by the catalogue editor. Rights remain with the original creators.