1975 · song 1

Dukhithare

Credits

Singer
Chorus Zero Babu
Lyricist
Sathyan Anthikkad
Composer
KJ Joy

Lyrics

ദുഃഖിതരേ - കണ്ണീര്‍ ഒഴുക്കുവോരേ ദുഃഖിക്കൂ കണ്ണീരൊഴുക്കൂ ഇത് അശരീരി - അശരീരി - അശരീരി തില്ലക്കം തില്ലെടി തില്ലാലോ തില്ലക്കം തില്ലെടി തില്ലാലോ വയലാറെഴുതി - ഭാസ്കരനെഴുതി തമ്പിയുമെഴുതി അശരീരി അശരീരി - അശരീരി തില്ലക്കം തില്ലെടി തില്ലാലോ തില്ലക്കം തില്ലെടി തില്ലാലോ തല്ലുകൊണ്ടീ തല്ലിപ്പൊളികള്‍ ഏങ്ങിയേങ്ങി കരയുമ്പോള്‍ ഒരശരീരി ഞങ്ങള്‍ രചിച്ചില്ലെങ്കില്‍ അശരീരികള്‍ക്കെന്തു സാരം - അതിന്‍ രചയിതർക്കിനി എന്തു സ്ഥാനം തില്ലക്കം തില്ലെടി തില്ലാലോ തില്ലക്കം തില്ലെടി തില്ലാലോ യേശുദാസും ജാനകിയും ജയചന്ദ്രനും പാടി ശോകരാഗം ശോകരാഗം - ശോകരാഗം തില്ലക്കം തില്ലെടി തില്ലാലോ തില്ലക്കം തില്ലെടി തില്ലാലോ കദനത്താലീ കള്ളപ്പരിഷകള്‍ ഹൃദയം വിങ്ങിത്തേങ്ങുമ്പോള്‍ ഒരു ശോകരാഗം ആലപിച്ചില്ലെങ്കില്‍ രാഗങ്ങള്‍ക്കിനി എന്തു സാരം - ദുഃഖ ഗായകര്‍ക്കിനി എന്തു സ്ഥാനം! തില്ലക്കം തില്ലെടി തില്ലാലോ തില്ലക്കം തില്ലെടി തില്ലാലോ

Published by the catalogue editor. Rights remain with the original creators.